ആറ്റിങ്ങൽ : ആറ്റിങ്ങൽ നഗരസഭ ജനകീയാസൂത്രണം 2020 – 21 പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വർക്കിങ് ഗ്രൂപ്പ് യോഗം നഗരസഭാ ലൈബ്രറി ഹാളിൽ വച്ച് ചെയർമാൻ എം. പ്രദീപ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ആർ. രാജു, അവനവഞ്ചേരി രാജു, എസ്. ജമീല, സി. പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു.
