കിളിമാനൂർ : സംസ്ഥാന സർക്കാരിന്റെ ലൈഫ് ഭവന പദ്ധതിയിലൂടെ സ്വന്തമായി ഒരു കിടപ്പാടം എന്ന സ്വപ്നം യാഥാർത്ഥ്യമായ വീട്ടമ്മയ്ക്ക് അഡ്വ ബി. സത്യൻ എം.എൽ.എ സന്ദർശിച്ചു. കിളിമാനൂർ പഞ്ചായത്തിലെ കൈലാസം കുന്നിൽ കിടപ്പുരോഗിയായ സോമനും ഭാര്യ ലീലയ്ക്കുമാണ് ലൈഫ് ഭവന പദ്ധതിയിൽ വീട് ലഭ്യമായത്. സ്വന്തമായി ഒരു വീടെന്ന ഇവരുടെ സ്വപ്നത്തിന് താങ്ങായത് സർക്കാരിന്റെ ലൈഫ് ഭവന പദ്ധതിയാണ്. പുതുവത്സരത്തിൽ ബി. സത്യൻ എം.എൽ.എയ്ക്ക് ഒപ്പം കേക്ക് മുറിച്ച് കുടുംബം സന്തോഷം പങ്കിട്ടു. പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജലക്ഷ്മി അമ്മാൾ, വൈസ് പ്രസിഡന്റ് എ. ദേവദാസ്, സി.പി.എം ലോക്കൽ സെക്രട്ടറി എൻ. പ്രകാശ് എന്നിവർ പങ്കെടുത്തു.
