നെടുമങ്ങാട് :കളഞ്ഞു കിട്ടിയ മലപ്പുറം സ്വദേശിയുടെ പേഴ്‌സ് തിരിച്ചു നൽകി നെടുമങ്ങാട് സ്വദേശി രാജീവ് മാതൃകയായി.KSRTEA (CITU) നെടുമങ്ങാട് യൂണിറ്റ് കമ്മിറ്റി അംഗം സഖാവ് എ.രാജീവിന് നെടുമങ്ങാട് നിന്നും കളഞ്ഞു കിട്ടിയ പേഴ്സിൽ നിന്നും ലഭിച്ച 7,200 രൂപയും ഡ്രൈവിംഗ് ലൈസൻസ്, ആധാർ കാർഡ് ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള രേഖകൾ സിഐടിയു നെടുമങ്ങാട് ഏരിയ സെക്രട്ടറി സഖാവ് മന്നൂർക്കോണം രാജേന്ദ്രനും, രാജീവും ചേർന്ന് മലപ്പുറം സ്വദേശിയായ ഉടമസ്ഥൻ ശ്രീ ഷൈജുവിന് സിപിഎം നെടുമങ്ങാട് ഏരിയ കമ്മിറ്റി ഓഫീസിൽ വെച്ച് എൻ.ആർ ബൈജു , ആർ.വി ഷൈജുമോൻ, ശ്രീ കേശ്, റഹിം, അസീസ് എന്നിവരുടെ സാന്നിധ്യത്തിൽ നൽക്കിയത്.
