നെടുമങ്ങാട്: മുല്ലശേരി-നമ്പാട് – പേഴുംമൂട്-വട്ടപ്പാറ ബസ് സർവീസ് സി.ദിവാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. അനില അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗം പി. ഉഷാകുമാരി,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. പ്രഭാകുമാരി,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജി.ശ്രീകുമാർ,ലേഖാറാണി, എൻ.സി.പി.സംസ്ഥാന സമിതി അംഗം ദീപു രാധാകൃഷ്ണൻ,ബി.ജെ.പി.ജില്ല വെെസ് പ്രസിഡന്റ് കല്ലയം വിജയകുമാർ,സി.പി.എം ഏരിയാ കമ്മറ്റി അംഗം ടി.സുനിൽ കുമാർ,എസ്.ലത,മുൻ മെമ്പർ പി.വിജയകുമാർ,ഹരിലാൽ എന്നിവർ സംസാരിച്ചു.കണ്ടക്ടർ ഭദ്രപ്രസാദ്,ഡ്രൈവർ സുജിത്ത് എന്നിവരിൽ നിന്നും സ്വാഗത സംഘം ജോയിന്റ് കൺവീനർ എസ്.എസ്.ദീപു ആദ്യ ടിക്കറ്റ് ഏറ്റു വാങ്ങി
