വിതുര :39 ആമത് സംസ്ഥാന മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ മൂന്ന് സ്വർണ്ണം ഉൾപ്പെടെ നാല് മെഡലുകൾ വാരിക്കൂട്ടി ഉഴമലയ്ക്കൽ സ്വദേശിനിയായ രജിത. കണ്ണൂർ യൂണിവേഴ്സിറ്റി സിന്തറ്റിക് സ്റ്റേഡിയത്തിൽ വെച്ച് നടന്ന മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലാണ് ഉഴമലയ്ക്കൽ കുളപ്പട സുവർണ്ണ നഗർ കലാഭവനിൽ സുനിലിന്റെ ഭാര്യ രജിത മൂന്ന് സ്വർണ്ണവും ഒരു വെങ്കലവും നേടിയത്. 400മീറ്റർ ഓട്ടം 800 മീറ്റർ ഓട്ടം ഹൈ ജമ്പ് എന്നിട്ട് എന്നിവക്ക് സ്വർണ്ണവും 4×100 മീറ്റർ റിലേക്ക് വെങ്കല മെഡലുമാണ് രജിത നേടിയത്. ശബരിനാഥ്, കാശിനാഥ്, ബദരീനാഥ് എന്നിവർ മക്കൾ ആണ്.