പോത്തൻകോട് : വീട്ടിനുള്ളിൽ കയറി പണം മോഷ്ടിച്ച കേസിലെ പ്രതിയായ യുവാവ് അറസ്റ്റിൽ . കാട്ടായിക്കോണം മങ്ങാട്ടുകോണം ജയൻ നിവാസിൽ സന്തോഷ് (40) നെയാണ് പോത്തൻകോട് പോലീസ് പിടികൂടിയത് . ഞായറാഴ്ച മങ്ങാട്ടുകോണം സ്വദേശി മിനിയുടെ വീട്ടിൽ നിന്നും 33 , 500 രൂപ മോഷണം പോയിരുന്നു. തുടർന്ന് മിനി പോത്തൻകോട് പോലീസിൽ നൽകിയ പരാതിയിൽ പോത്തൻകോട് സി . ഐ . സുജിത്തിന്റെ നേത്വത്തിൽ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത് . പ്രതിയിൽ നിന്നും മോഷണം പോയ പണം കണ്ടുകെട്ടിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു .
