കഠിനംകുളം :കഠിനംകുളത്ത് ഓല മേഞ്ഞ വീട് കത്തി നശിച്ചു. മര്യനാട് സൗത്തിൽ മൃദുല ഹൗസിൽ രതീഷിന്റെ വീടിനാണ് തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ബുധനാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് വീടിന് തീപിടിച്ചത്. വീട്ടിലുള്ളവർ ഓടി പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. തുടർന്ന് കഴക്കൂട്ടം അഗ്നിരക്ഷാ സേനയെത്തി തീ അണച്ചു. വീട് പൂർണമായും കത്തി നശിച്ചു.
