വക്കം:വക്കം കമ്പാനിയന്റെ ആഭിമുഖ്യത്തിൽ 25ാമത് ആർ.ശങ്കർ,ഷൈൻ മെമ്മോറയിൽ ട്രോഫിക്ക് വേണ്ടിയുള്ള അഖിലേന്ത്യ സൗത്ത് സോൺ ഇന്റർ യൂണിവേഴ്സിറ്റി വോളിബാൾ ടൂർണമെന്റ് 13ന് വക്കത്ത് ആരംഭിക്കും.വക്കം ദൈവപ്പുര ക്ഷേത്ര മൈതാനത്താണ് മത്സരം നടക്കുന്നത്.ജനുവരി 13ന് രാത്രി 7ന് സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.15ന് നടക്കുന്ന സമ്മാനദാനം വി.ജോയി എം.എൽ.എ നിർവഹിക്കും.
