Search
Close this search box.

ജില്ലയിൽ ഏറ്റവും കൂടുതൽ കയർ ഭൂവസ്ത്രം പാകിയ പഞ്ചായത്തിനുള്ള അവാർഡ് ചിറയിൻകീഴ് പഞ്ചായത്തിന്

ഫോട്ടോ :ജില്ലയിൽ ഏറ്റവും കൂടുതൽ കയർ ഭൂവസ്ത്രം പാകിയ പഞ്ചായത്തിനുള്ള അവാർഡ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ.എ ഷൈലജാബീഗത്തിൽ നിന്നും ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡൻ്റ് എസ് ഡീന ഏറ്റുവാങ്ങുന്നു
ചിറയിൻകീഴ്: ചിറയിൻകീഴ് പഞ്ചായത്ത് എം.ജി.എൻ.ആർ.ഇ.ജി പദ്ധതി പ്രകാരം റെയിൽവേയുമായി സഹകരിച്ച് റെയിൽവേ സംരക്ഷണത്തിനായി കയർ ഭൂവസ് ത്രം പാകി. ആകെ ആറു പ്രവർത്തികളാണ് നടത്തിയത്. റെയിൽവേ സംരക്ഷണത്തിനായി 2019 വർഷത്തിൽ ജില്ലയിൽ ഏറ്റവും കൂടുതൽ കയർ ഭൂവസ്ത്രം പാകിയ പഞ്ചായത്തിനുള്ള അവാർഡ് ചിറയിൻകീഴ് പഞ്ചായത്തിന് ലഭിച്ചു. ഓട്ടാലപ്പുറം മുതൽ തോപ്പിൽ പാലം വരെ 700 മീറ്റർ നീളത്തിൽ മൂന്ന് തട്ടുകളായാണ് ഭൂവസ് ത്രം പാകിയിട്ടുള്ളത്. 13500 എം സ്ക്വയർ ഫീറ്റ് കയർ വലപ്പയാണ് ഇതിനായി ഉപയോഗിച്ചത്. 3452 തൊഴിൽ ദിനങ്ങൾ സൃഷ് ടിക്കാനായി. 20,79,724 രൂപയാണ് തൊഴിലാളികൾക്കുള്ള വേതനം ഉൾപ്പെടെ ചെലവായത്. റെയിൽ പാളത്തിൻ്റെ ഇരുവശങ്ങളിലും കയർ ഭൂവസ്ത്രം പാകിയിട്ടുണ്ട്.
കയർ വികസന വകുപ്പിൻ്റെ ഒരു ലക്ഷം രൂപ അടങ്ങുന്ന അവാർഡ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ.എ ഷൈലജാബീഗത്തിൽ നിന്നും പഞ്ചായത്ത് പ്രസിഡൻ്റ് എസ് ഡീന ഏറ്റുവാങ്ങി. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ സുഭാഷ്, ജില്ലാ പഞ്ചായത്തംഗം അഡ്വ. ആർ ശ്രീകണ്ഠൻ നായർ, പഞ്ചായത്ത് പ്രസിഡൻ്റുമാരായ എസ് വേണുജി, എ അൻസാർ, കെ വിലാസിനി, വിജയകുമാരി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി രമാഭായി അമ്മ, എം വി കനകദാസ് തുടങ്ങിയവർ സംസാരിച്ചു.
ഫോട്ടോ : ചിറയിൻകീഴ് പഞ്ചായത്ത് എം.ജി.എൻ.ആർ.ഇ.ജി പദ്ധതി പ്രകാരം റെയിൽവേ സംരക്ഷണത്തിനായി കയർ ഭൂവസ്ത്രം പാകിയിരിക്കുന്നു .
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!