Search
Close this search box.

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൻ്റെ 2020 വർഷത്തെ കലണ്ടർ പ്രകാശനം ചെയ്തു

ഫോട്ടോ :ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ 2020ലെ കലണ്ടർ പ്രകാശനം ഡെപ്യൂട്ടി സ്‌പീക്കർ വി ശശി മുദാക്കൽ പഞ്ചായത്ത് പ്രസിഡന്റ്‌ വിജയകുമാരിക്ക് നൽകി നിർവഹിക്കുന്നു
ചിറയിൻകീഴ്: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൻ്റെ 2020 വർഷത്തെ കലണ്ടർ പ്രകാശനം ചെയ്തു. കലണ്ടർ പ്രകാശനം ഡെപ്യൂട്ടി സ്‌പീക്കർ വി ശശി, മുദാക്കൽ പഞ്ചായത്ത് പ്രസിഡൻ്റ് വിജയകുമാരിക്ക് നൽകിക്കൊണ്ട് നിർവ്വഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ സുഭാഷ് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ അഡ്വ. എ ഷൈലജാബീഗം, ജില്ലാ പഞ്ചായത്തംഗം അഡ്വ. ആർ ശ്രീകണ്ഠൻ നായർ, പഞ്ചായത്ത് പ്രസിഡൻ്റുമാരായ എസ് വേണുജി, എ അൻസാർ, കെ വിലാസിനി, വിജയകുമാരി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി രമാഭായി അമ്മ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ അഡ്വ ഫിറോസ് ലാൽ, സി പി സുലേഖ, ചിറയിൻകീഴ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം വി കനകദാസ്, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി മണികണ്ഠൻ തുടങ്ങിയവർ പങ്കെടുത്തു. ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡൻ്റ് എസ് ഡീന സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എൽ ലെനിൻ നന്ദിയും പറഞ്ഞു.
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!