കല്ലറ : ഇന്ന് വിവാഹം നടക്കാനിരിക്കെ വധു സ്വർണവും പണവുമായി മുങ്ങി. കല്ലമ്പലം, കപ്പാംവിള സ്വദേശിയായ 19കാരിയാണ് വിവാഹത്തലേന്ന് മുങ്ങിയത്. ഇന്ന് രാവിലെ പള്ളിക്കലിലെ മണ്ഡപത്തിൽ കല്ലറ കുറുഞ്ചിലക്കാട് സ്വദേശിയായ 26കാരനുമായി വിവാഹം നടക്കാനിരിക്കവെയായിരുന്നു സംഭവം. വീട്ടുകാരും ബന്ധുക്കളും ഉറങ്ങിയ ശേഷമാണ് സ്ത്രീധനമായി നൽകാൻ കരുതിയിരുന്ന 16 പവനും സ്വീകരണച്ചടങ്ങിൽ നിന്ന് ലഭിച്ച പണവും കൈക്കലാക്കി യുവതി മുങ്ങിയത്. പുലർച്ചെ 1ന് മാതാവാണ് മകൾ വീട്ടിലില്ലെന്ന് തിരിച്ചറിഞ്ഞത്. യുവതിയുടെ ബന്ധുക്കളും വരന്റെ ബന്ധുക്കളും പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകി.
