ആര്യനാട് :ആര്യനാട് എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടറും സംഘവും കൊണ്ണിയൂർ കാപ്പിക്കാട് മരുതും കോട്ട്കുഴി എന്ന സ്ഥലത്ത് പൊന്നയ്യന്റെ വീട്ടിൽ നിന്നും 20 ലിറ്റർ കോടയും മറ്റ് വാറ്റ് ഉപകരണങ്ങളും നാടൻ തോക്കും കണ്ടെടുത്തു. തുടർന്ന് എക്സൈസ് പൊന്നയ്യനെ അറസ്റ്റ് ചെയ്യുകയും നാടൻ തോക്ക് കാട്ടാക്കട പോലീസിന് കൈമാറുകയും ചെയ്തു.
എക്സൈസ് ഇൻസ്‌പെക്ടർ ഷാജഹാന്റെ നേതൃത്വത്തിൽ എ.പി പ്രിവന്റീവ് ആഫീസർമാരായ സുധീർ ഖാൻ,ഷഹാബ്ദീൻ,സതീഷ് കുമാർ,സി.ഈ.ഓ മാരായ എ.ശ്രീകുമാർ,ബ്ലെസ്സൻ എന്നിവരടങ്ങുന്ന സംഘം ആണ് റെയ്ഡിൽ പങ്കെടുത്തത്