മംഗലപുരം :ശ്രീനാരായണ ഗുരുവിന്റെ പാദ സ്പർശം കൊണ്ട് ധന്യമായ പുണ്യഭൂമിയിൽ ഗുരുദേവ കരങ്ങളാൽ ഓം, സത്യം, ധർമം, ദയ, ശാന്തി എന്ന ലോക നന്മയിക്കായുള്ള അക്ഷര പ്രതിഷ്ഠയും, ശിവലിംഗ പ്രതിഷ്ഠയും നടത്തി.

മുരുക്കുംപുഴ ശ്രീ കാളകണ്ഠേശ്വരനെന്ന് നാമകരണം നൽകി ചരിത്രത്താളുകളിൽ ഇടംനേടിയ ഗുരുദേവ പ്രതിഷ്ഠകളിൽ ഒരു ശ്രീകോവിലിൽ തന്നെ ഇരട്ട പ്രതിഷ്ഠയുള്ള ഏക ക്ഷേത്രവും, മഹാക്ഷേത്രവും ആണ് മുരുക്കുംപുഴ ശ്രീ കാളകണ്ഠേശ്വരം. ഈ ക്ഷേത്രത്തിലെ ചുറ്റമ്പലത്തിന്റെ പുനരുദ്ധാരണം രണ്ടാംഘട്ടത്തിന്റെ ഭാഗമായി ശിലാ കട്ടിള വെയ്പ്പ് കർമ്മം ഇന്ന് രാവിലെ 9.30ന് ക്ഷേത്ര മേൽശാന്തി സതീഷ് കൃഷ്ണയും, ക്ഷേത്രസ്ഥപതി സുനിൽ ബാബുവിന്റെയും മുഖ്യകാർമികത്വത്തിൽ സ്വാമിജി ക്ലിനിക് ഡോ. സീരപാണി, മുരുക്കുംപുഴ ഗായത്രി ക്ലിനിക് ഡോ. ബി. വിജയൻ എന്നിവരുടെ മുഖ്യ സാന്നിധ്യത്തിൽ നടന്നു.
ചടങ്ങിൽ മുരുക്കുംപുഴ എസ്എൻഡിപി ശാഖ പ്രസിഡന്റ് അശോകൻ, ശാഖ സെക്രട്ടറി സുരേഷ് കോട്രക്കരി, വൈസ് പ്രസിഡന്റ് ഭുവനചന്ദ്രൻ, ക്ഷേത്ര പ്രസിഡന്റ് ധർമരാജൻ, ക്ഷേത്ര സെക്രട്ടറി സുനിൽ ആർ, പുനരുദ്ധാരണ ചെയർമാൻ ദിലീപ്കുമാർ, ക്ഷേത്ര വൈസ് പ്രസിഡന്റ് സുകു, ക്ഷേത്രത്തിനായ് ശിലാ കട്ടിള സമർപ്പിച്ച സതീശൻ മഠത്തിൽ, യൂണിയൻ പ്രതിനിധി വസുന്ധരൻ, കമ്മിറ്റി അംഗങ്ങളായ ബാബു, ശശിധരൻ, ലാൽ ഇടവിളാകം, പ്രേംഭാസി, മോഹനൻ, അനിൽകുമാർ, ഷെർളി. ക്ഷേത്രമാതൃസമിതി കൺവീനർമാരായ ലൈല ചന്ദ്രമോഹൻ, ലത, ഓമന, സ്മിത ദാസ് എന്നിവർ പങ്കെടുത്തു.

 
								 
															 
								 
								 
															 
															 
				

