ആറ്റിങ്ങൽ : 2013 മുതൽ ആറ്റിങ്ങൽ ടൗൺ യു.പി സ്കൂളിന് സമീപം പ്രവർത്തിച്ചുവരുന്ന ചിറയിൻകീഴ് താലൂക്ക് ടൂറിസം സഹകരണ സംഘത്തിൻറെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ജനുവരി 25ന് രാവിലെ എട്ടുമണിക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവ്വഹിക്കും. ടൂറിസം സംഘം പ്രസിഡൻറ് ഇളമ്പ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കമ്പ്യൂട്ടറൈസേഷന്റെ ഉദ്ഘാടനം ആറ്റിങ്ങൽ എം പി അഡ്വ അടൂർ പ്രകാശ് നിർവഹിക്കും. ആറ്റിങ്ങൽ എം.എൽ.എ അഡ്വ ബി സത്യൻ മുഖ്യപ്രഭാഷണം നടത്തും. ടൂറിസം കലണ്ടർ പ്രകാശനം നഗരസഭാ ചെയർമാൻ എം പ്രദീപ് നിർവഹിക്കും. കെപിസിസി മെമ്പർ എം എ ലത്തീഫ് ലോഗോ പ്രകാശനം ചെയ്യും. ടൂറിസം സംഘം സെക്രട്ടറി രതീഷ് രവീന്ദ്രൻ സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ കെപിസിസി മെമ്പർ എൻ സുദർശനൻ, ഡിസിസി ജനറൽ സെക്രട്ടറി പി ഉണ്ണികൃഷ്ണൻ, മുദാക്കൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ എസ്.ലെനിൻ, ആറ്റിങ്ങൽ നഗരസഭ കൗൺസിലർ സന്തോഷ് കുമാർ, മിസ്സലേനിയസ് സംസ്ഥാന പ്രസിഡൻറ് ഉണ്ണി ആറ്റിങ്ങൽ, തിരുവനന്തപുരം ജോയിൻറ് രജിസ്ട്രാർ കൃഷ്ണകുമാർ ഡി, ചിറയിൻകീഴ് അസിസ്റ്റൻറ് രജിസ്ട്രാർ പ്രഭിത്ത്.എസ്, ചിറയിൻകീഴ് ഓഡിറ്റ് എ. ആർ ജർനേൽ സിംഗ്, ആറ്റിങ്ങൽ യൂണിറ്റ് ഇൻസ്പെക്ടർ സജീവ്, ഭരണസമിതി അംഗം അസിസ്റ്റൻറ് രജിസ്ട്രാർ വിജയകുമാരൻ തുടങ്ങിയവർ സംസാരിക്കും. ഭരണസമിതി അംഗം സുമേഷ് എസ് നന്ദി രേഖപ്പെടുത്തും.
