പുളിമാത്ത് : പുളിമാത്തിന് സമീപം റബർ പുരയിടത്തിൽക്ക് തീപിടിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം പുളിമാത്ത് ആമ്പാടിയിൽ ഉഷശ്രീയുടെ ഉടമസ്ഥതയിലുള്ള റബർ പുരയിടങ്ങളിലാണ് തീപിടിത്തമുണ്ടായത്. കരിയിലകളിൽ നിന്നുള്ള തീ പടരുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വെഞ്ഞാറമൂട് ഫയർഫോഴ്സിലെ ഗൈഡ് അസി. സ്റ്റേഷൻ ഓഫീസർ രാജേന്ദ്രൻ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് തീ കെടുത്തിയത്
