നെടുമങ്ങാട് : പ്രായപൂർത്തിയാകാത്ത സഹോദരനെ ആക്രമിച്ച കേസിൽ യുവാവിനെ ബാലനീതി പ്രകാരം അറസ്റ്റ് ചെയ്തു. കരുപ്പൂർ വില്ലേജിൽ കൊല്ലംകാവ് സജീന മൻസിലിൽ ഷാജഹാന്റെ മകൻ ഫിറോസ് ഖാൻ(29) നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.മദ്യപിച്ച് വീട്ടിൽ വഴക്കുണ്ടാക്കുന്നത് പതിവാക്കിയ ഫിറോസിനെ പിതാവ് പറഞ്ഞ് വിലക്കിയ സമയത്ത് പിതാവിനൊപ്പം ചേർന്ന് സംസാരിച്ചതിൽ വച്ചുള്ള വിരോധം കാരണം പ്രായപൂർത്തിയാകാത്ത സഹോദരനെ ചീത്തവീളിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ 27-ാം തിയതിയായിരുന്നു സംഭവം. പിതാവിനൊപ്പം കുട്ടി സ്റ്റേഷനിൽ ഹാജരായി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഫിറോസ് കുട്ടിയെ ഉപദ്രവിക്കുന്നതു പതിവാണെന്നും മറ്റും ബോധ്യപ്പെട്ടതിനെ തുടർന്നു പോലീസ് കേസെടുത്ത് ഫിറോസിനെ അറസ്റ്റു ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു