വെഞ്ഞാറമൂട്: റബർ പുരയിടത്തിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി . വെള്ളു മണ്ണടി ബാലൻപച്ചയിൽ കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. വെള്ളുമണ്ണടി ബാലൻപച്ച പുലരുകുന്നിൽ ഇന്ദിരയുടെ ഉടമസ്ഥതയിലുള്ള റബർ പുരയിടങ്ങളിലാണ് തീ പിടിത്തമുണ്ടായത്. റബർ പുരയിടത്തിലുണ്ടായിരുന്ന കരിയിലകളിൽ തീ പടരുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വെഞ്ഞാറമൂട് അഗ്നി രക്ഷാസേന സ്ഥലത്തെത്തി തീ കെടുത്തുകയായിരുന്നു സീനിയർ ഫയർ ഓഫീസർ നിസാറുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
