വർക്കല : 2020 സെപ്റ്റംബറിൽ ദേശീയ ജലഗതാഗത പാതയുടെ നിർമ്മാണം പൂർത്തീ കരിച്ച് ബോട്ട് സർവ്വീസ് ആരംഭിക്കുന്നതിന്റെ ഭാഗമായി നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
ദേശീയ ജലഗതാഗത പാതയ്ക്ക് തടസ്സമായി വന്നത് വർക്കയിലെ രണ്ട് തുരങ്കങ്ങൾ ആണ് വർഷങ്ങളായി ചെളിയും മണലും അടിഞ്ഞുകൂടി കിടക്കുകയായിരുന്നു. ജനപ്രതിനിധികളുടെ ഇടപെടലിനെ തുടർന്ന് ചെറിയ തുരങ്കത്തിന്റെ ആഴം കൂട്ടൽ പണി ഏറെകുറേ പൂർത്തീകരിച്ചു.
ഉടൻ തന്നെ വലിയ തുരങ്കത്തിന്റെയും പണി ആരംഭിക്കുമെന്നാണ് അധികൃതർ പറയുന്നത്. പൂർത്തീകരിച്ച ടണലിന്റെ ഉൾവശം പെയിന്റിംഗ് – ലൈറ്റ് സംവിധാനം – കോൺക്രീറ്റ് പണികൾ എന്നിവയും ഉടൻ പൂർത്തീകരിക്കുമെന്നും പറയുന്നു.