കടയ്ക്കാവൂർ : സംസ്ഥാനത്തിന്റെ സർവതല സ്പർശിയായ വികസന പ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് സർക്കാർ പ്രഖ്യാപിച്ച നാല് മിഷനുകളിൽ ഒന്നാണ് ഹരിത കേരള മിഷൻ. കാലാവസ്ഥാ വ്യതിയാനം പോലുള്ള പുതിയ വെല്ലുവിളികൾ നേരിടുന്നതിനുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതും ഫലവൃക്ഷങ്ങൾ , വിവിധോദ്ധശ്യ മരങ്ങൾ ഔഷധ സസ്യങ്ങൾ വച്ച് പിടിപ്പിക്കുന്നതും ഇതിന്റെ ഭാഗമായിട്ടാണ്.വനവത്ക്കാണ പ്രവർത്തനങ്ങൾ കൂടുതൽ സ്ഥായിയാക്കുന്നതിനും കൃത്യമായ തുടർ പ്രവർത്തനങ്ങൾ ഉറപ്പുവരുത്തുന്നതിനുമായിട്ടാണ് കേന്ദീക്യത വനവത്കരണ പ്രവർത്തനമായ പച്ചത്തുരുത്ത് പരിപാടി ഹരിത കേരള മിഷൻ ആവിഷ്കരിച്ചിരിക്കുന്നത്. ഈ അവസരത്തിൽ കാർഷിക മേഖലയ്ക്ക് കൂടുതൽ ഊന്നൽ നൽകികൊണ്ട് എം.ജി.എൻ.ആർ.ഇ.ജി.എസുമായി ബന്ധപ്പെടുത്തി മണ്ണ് , ജല സംരക്ഷണ പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് വിജയകരമായി നടപ്പിലാക്കുന്ന കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് ഹരിത കേരള മിഷനുമായി ചേർന്ന് കടയ്ക്കാവൂർ പഞ്ചായത്തിലെ ആദ്യത്തെ പച്ചത്തുരുത്തിന്റെ നിർമ്മാണ ഉദ്ഘാടനം കീഴാറ്റിങ്ങൽ ഗവ.എൽ.പി.എസിൽ നാളെ (05 . 02 . 2020) രാവിലെ 10 . 00 മണിക്ക് കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വിലാസിനി നിർവ്വഹിക്കും.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷമാം ബീഗം അധ്യക്ഷത വഹിക്കും.വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ . സുഭാഷ് സ്വാഗതം ആശംസിക്കും. ഹരിതകേരള മിഷൻ ടെക്നിക്കൽ ഓഫീസർ വി . വി . ഹരിപ്രിയ പച്ചത്തുരുത്ത് അവതരണം നടത്തും. ഹരിത കേരള മിഷൻ ജില്ലാ കോഡിനേറ്റർ ഹുമയൂൺ മുഖ്യപ്രഭാഷണം നടത്തും.
ആരോഗ്യം വിദ്യാഭ്യാസം സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ . ത്യദീപ് കുമാർ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉഷാകുമാരി, വാർഡ് മെമ്പർമാരായ ബിന്ദു, ജയന്തി സോമൻ, മധുസൂദനൻ നായർ, രാധിക പ്രതീപ്, ആർ . പ്രകാശ്, ഷീല, സുകുട്ടൻ, രതിപ്രസന്നൻ, കൃഷ്ണകുമാർ, മോഹനകുമാരി, ഷിജു തുടങ്ങിയവർ പങ്കെടുക്കും. കീഴാറ്റിങ്ങൽ ഗവ . എൽ.പി.എസ്സ് എച്ച്.എം നന്ദി രേഖപ്പെടുത്തും.