ആര്യനാട് : കരമനയാറ്റിൽ കാണാതായ വൃദ്ധന്റെ മൃതദേഹം കണ്ടെത്തി. ആര്യനാട് കൊക്കോട്ടേല കൂടൽഭാഗം കുത്തുകുഴി പുത്തൻ വീട്ടിൽ സുകുമാരൻ നാടാരുടെ (78) മൃതദേഹമാണ് കണ്ടെത്തിയത്. കരമനയാറിൽ രണ്ടാം ദിവസമായ ഇന്ന് സ്കൂബാ ടീം തെരച്ചിൽ നടത്തുന്നതിനിടയിൽ ആര്യനാട് പുളിമൂട് കടവിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച പുലർച്ചെ 3 മണിയോടെ മകൻ മധു റബർ ടാപ്പിംഗിനായി ഉണർന്നപ്പോൾ പിതാവിനെ വീട്ടിൽ കണ്ടില്ല. തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് സമീപത്തെല്ലാം അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. ഇതിനിടെ അണിയിലകടവ് പാലത്തിന് സമീപത്തെ കടവിൽ വസ്ത്രങ്ങൾ കണ്ടെത്തി. തുടർന്നാണ് തെരച്ചിൽ ആരംഭിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഭാര്യ:പരേതയായ കമലം. മക്കൾ:മധു, ശോഭന. മരുമക്കൾ:തങ്കം, സ്റ്റീഫൻ
