ആറ്റിങ്ങൽ : സംസ്ഥാന സർക്കാരും എക്സൈസ് വകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് സംസ്ഥാനത്ത് ഒട്ടാകെ നടത്തി വരുന്ന ലഹരി വർജ്ജന മിഷൻ വിമുക്തി എന്ന പദ്ധതിയുടെ ഭാഗമായുള്ള ‘വിമുക്തി ജ്വാല’ യുടെ നഗരസഭാതല ഉദ്ഘാടനം നഗരസഭാങ്കണത്തിൽ വച്ച് ചെയർമാൻ എം. പ്രദീപ് ദീപം തെളിച്ച് നിർവ്വഹിച്ചു. വിവിധ വാർഡുകളിലെ കൗൺസിലർമാർ, പൊതുപ്രവർത്തകർ, ആശാ വർക്കറർമാർ, അംഗനവാടി ജീവനക്കാർ, നഗരസഭാ ജീവനക്കാർ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
