വർക്കല : വർക്കല മുനിസിപ്പാലിറ്റിയിൽ നിന്നും ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വർക്കല ഗവ. മോഡൽ ഹയർസെക്കൻഡറി സ്കൂളിന് നൽകിയ 60 ബഞ്ചും 60 ഡെസ്കും 10 അലമാരയും സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ വച്ച് നഗരസഭ ചെയർപേഴ്സൺ ബിന്ദു ഹരിദാസ് സ്കൂൾ അധികൃതർക്ക് നൽകി. പി.ടി.എ പ്രസിഡന്റ് എസ്. പ്രസന്നൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ എസ്. അനിജോ, സ്റ്റാഫ് സെക്രട്ടറി ജോസ് തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പൽ ലതാകുമാരി സ്വാഗതവും വൈസ് പ്രിൻസിപ്പൽ ബിന്ദു നന്ദിയും പറഞ്ഞു
