നഗരൂർ : നഗരൂർ മാടപ്പാട് മാടൻനട ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ക്ഷേത്രക്കമ്മിറ്റിയും കല്ലിംഗൽ പ്രിയദർശിനി ജനക്ഷേമ വികസന സമിതിയും സംയുക്തമായി ക്ഷേത്രാങ്കണത്തിൽ ഫയർ & റസ്ക്യൂ വകുപ്പിന്റെ സേഫ്റ്റി ബീറ്റ് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. അടിക്കടി നമ്മുടെ പ്രദേശങ്ങളിൽ ഉണ്ടാകുന്ന ഗ്യാസ് ദുരന്തങ്ങളും, കിണർ, ജലാശയ അപകടങ്ങളും, മറ്റ് തീപിടിത്ത അപകടങ്ങളും ഉണ്ടാകാതിരിക്കാനും അധവാ ഉണ്ടായാൽ അപകടത്തിന്റെ വ്യാപ്തി എങ്ങനെ കുറയ്ക്കാമെന്നുമുള്ള ബോധവത്കരണ ക്ലാസ്, ആറ്റിങ്ങൽ അഗ്നിശമന രക്ഷാ നിലയത്തിലെ സീനിയർ ഫയർ ഓഫീസറും നഗരൂർ പഞ്ചായത്ത്തല ബീറ്റ് ഓഫീസറുമായ സി.ആർ. ചന്ദ്രമോഹൻ, ഫയർ ഓഫീസർമാരായ ആർ.എസ്.ബിനു, റിയാസ് എന്നിവർ നയിച്ചു. ഇത് പോലുള്ള ജനോപകാരപ്രദമായ ക്ലാസുകൾ നടത്താൻ ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്ന സംഘാടകർ മുന്നോട്ട് വരണമെന്ന് അവിടെ കൂടിയിരുന്നവർ അഭിപ്രായപ്പെട്ടു.
