ചിറയിൻകീഴ്: ശാർക്കര കാളിയൂട്ടിന് ഭദ്രകാളി വേഷം കെട്ടാൻ ഇപ്രാവശ്യം അവസരം ലഭിച്ചത് പൊന്നറ കുടുംബാംഗം കാട്ടാക്കട നാഗ ബ്രഹ്മത്തിൽ അശോക് കുമാറിനാണ്. കാളിയൂട്ട് കർമ്മങ്ങൾക്ക് മുഖ്യ കാർമികത്വം വഹിക്കുന്ന പൊന്നറ കൊച്ചുനാരായണപിള്ളയുടെ മകൻ ബിജുവാണ് കഴിഞ്ഞ കുറേ നാളുകളായി ഭദ്രകാളി വേഷം കെട്ടിയിരുന്നത്. ബിജുവിന്റെ മരണത്തെ തുടർന്നാണ് ഇക്കുറി ഭദ്രകാളി വേഷം കെട്ടാനുള്ള അവസരം അശോക് കുമാറിന് ലഭിച്ചത്. കഴിഞ്ഞ ഇരുപത് വർഷമായി കാളിയൂട്ടിന്റെ ഭാഗമായുള്ള അനുഷ്ഠാന ചടങ്ങുകളിൽ പങ്കെടുക്കുന്ന അശോക് കുമാർ 2002ൽ ഭദ്രകാളി വേഷം കെട്ടിയിട്ടുണ്ട്. പൊന്നറ കുടുംബാംഗമായ അജിയാണ് ദാരിക വേഷം കെട്ടുന്നത്.