ഇടവ : എം.എൽ.എ. ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ഇടവ ഗ്രാമപഞ്ചായത്തിലെ ഇടവ പാലക്കാവ് ക്ഷേത്രത്തിന് സമീപം സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം അഡ്വ: വി. ജോയി.എം.എൽ.എ. നിർവ്വഹിച്ചു. ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിതാബാബു, വൈസ് പ്രസിഡന്റ് ഹർഷാദ് സാബു, പഞ്ചായത്ത് അംഗം നവാസ് ഖാൻ തുടങ്ങിയവരും ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും പൊതു പ്രവർത്തകരും പങ്കെടുത്തു.
