അനുമതിയില്ലാതെ പ്രവർത്തിച്ച പന്നിവളർത്തൽ കേന്ദ്രത്തിന് പഞ്ചായത്ത് പൂട്ടിട്ടു

eiRZECI16443_compress16

പൂവച്ചൽ :പൂവച്ചൽ പഞ്ചായത്തിലെ ചക്കിപ്പാറയിൽ അനുമതിയില്ലാതെ പ്രവർത്തിച്ചിരുന്ന പന്നിവളർത്തൽ കേന്ദ്രം പഞ്ചായത്ത് ഇടപെട്ട് പൂട്ടി. ഇവിടെയുണ്ടായിരുന്ന 60 പന്നികളെ കൂത്താട്ടുകുളത്തെ മീറ്റ് പ്രോഡക്ട്‌ ഓഫ് ഇന്ത്യ ഫാമിലേക്കു കൊണ്ടുപോയി.

കൊണ്ണിയൂർ-പുനലാൽ റോഡിലെ ചക്കിപ്പാറയിൽ രാജൻ ക്ളീറ്റസ് എന്നയാളിന്റെ ഫാമാണ് ചൊവ്വാഴ്ച പഞ്ചായത്ത് പ്രസിഡന്റ് കെ.രാമചന്ദ്രന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ്, കാട്ടാക്കട പോലീസിന്റെ സഹായത്തോടെ പൂട്ടിയത്. നാട്ടുകാർക്കും വഴിയാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതരത്തിൽ പ്രവർത്തിച്ചിരുന്ന കേന്ദ്രം പരാതിയെത്തുടർന്ന് പൂട്ടാൻ ജില്ലാ ഭരണകൂടം നിർദേശിച്ചിരുന്നു. ഇതുസംബന്ധിച്ച് പഞ്ചായത്തും നോട്ടീസ് നൽകിയിരുന്നെങ്കിലും ഉടമ പൂട്ടിയില്ല. തുടർന്നാണ് പന്നികളെ നീക്കി കേന്ദ്രം അടപ്പിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!