Search
Close this search box.

ഗതാഗത കുരുക്കിൽ വീർപ്പുമുട്ടി നഗരൂർ ജംഗ്ഷൻ

eiG233V42810_compress53

നഗരൂർ : ഇത് ഇന്ന്‌ നഗരൂരിൽ കണ്ട കാഴ്ചയാണ്. വാഹനങ്ങൾ കുരുങ്ങിക്കിടക്കുന്ന നഗരൂർ. പൊതുവെ ഗതാഗത കുരുക്ക് ഉള്ള ഇവിടെ മുന്നറിയിപ്പ് ഇല്ലാതെ ടാറിങ് ജോലിക്കായി വാഹനങ്ങൾ വഴി തിരിച്ചുവിട്ടതാണ് ഗതാഗത കുരുക്കിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു. ഫെബ്രുവരി അവസാനം തുടങ്ങിയ റോഡ് നവീകരണം ഇടയ്ക്കിടെ മാത്രം നടക്കുന്നതാണ് ഗതാഗത സ്തംഭനത്തിനു കാരണമെന്നും യാത്രക്കാർ കുറ്റപ്പെടുത്തി.

ഇന്ന്‌ രാവിലെ വാഹനങ്ങളുമായി എത്തിയപ്പോഴാണ് നഗരൂർ – പുതിയകാവ് ഭാഗത്ത് ടാറിങ് നടക്കുന്നതെന്ന് അറിഞ്ഞതെന്ന് ബസ്സുകാർ പറഞ്ഞു. റോഡ് ടാറിങ് നടക്കുന്നതിനാൽ നഗരൂർ നിന്ന് ആലംകോട് ഭാഗത്തേക്ക്‌ വരുന്ന വാഹനങ്ങളെ നെടുമ്പറമ്പ് – ചാത്തൻപാറ വഴി ആലംകോടേക്ക് തിരിച്ചു വിടുന്നു. ആലംകോട നിന്നുള്ള വാഹനങ്ങൾ സാധാരണ പോലെ വഞ്ചിയൂർ വഴി നാഗരൂരിലേക്കും പോകുന്നു.


മുന്നറിയിപ്പ് ഇല്ലാതെയാണ് ഇടയ്ക്കിടെ റോഡ് പണിക്കായി വഴി തിരിച്ചു വിടുന്നതെന്ന് യാത്രക്കാർ കുറ്റപ്പെടുത്തി. ആൾകൂട്ടം ഒഴിവാക്കേണ്ട സമയത്ത് ജംഗ്ഷനിൽ ഇത്തരത്തിൽ മണിക്കൂറോളം നീണ്ടു നിൽക്കുന്ന വലിയ ഗതാഗത കുരുക്ക് ഒഴിവാക്കാനും അധികൃതർ ശ്രമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!