Search
Close this search box.

പരീക്ഷാ കേന്ദ്രങ്ങളിൽ ഹാൻഡ്‌ വാഷ് കോർണറുകൾ ഒരുക്കി എസ്.എഫ്.ഐ ആറ്റിങ്ങൽ ഏരിയ കമ്മിറ്റി

eiLLCVV48135_compress73

ആറ്റിങ്ങൽ: കൊറോണ ഭീതിയിൽ എസ്എസ്എൽസി പ്ലസ് ടു പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്കായി കേരളത്തിലെ മുഴുവൻ പരീക്ഷ കേന്ദ്രങ്ങൾക്ക് മുന്നിലും എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി ഹാൻഡ് വാഷ് റൂം കോണറുകൾ സ്ഥാപിക്കാൻ അഹ്വാനം ചെയ്തു.

അതിന്റെ ഭാഗമായി എസ്എഫ്ഐ ആറ്റിങ്ങൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി , പ്ലസ് ടൂ പരീക്ഷ നടക്കുന്ന മുഴുവൻ പരീക്ഷ കേന്ദ്രങ്ങളിലും ഹാൻഡ് വാഷിംഗ് കോർണറുകൾ സ്ഥാപിച്ചു. പരിപാടിയുടെ ഉദ്ഘാടനം ആറ്റിങ്ങൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ ജോയിൻ സെക്രട്ടറി സഖാവ് അജിൻ പ്രഭ ആറ്റിങ്ങൽ ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ നടന്ന പരിപാടികൾക്ക് എസ്എഫ്ഐ ഏരിയ പ്രസിഡന്റ് സഖാവ് വിഷ്ണു രാജ്, സെക്രട്ടറിയറ്റ് അംഗങ്ങളായ അനീഷ്, ശരത്,അജീഷ്,ഭാഗ്യ മുരളി ഏര്യാ കമ്മിറ്റി അംഗങ്ങളായ അഭിഷേക്, സുഹയ്ദ് അനുരാജ്. എന്നിവർ നേതൃത്വം നൽകി.വരും ദിവസങ്ങളിൽ ഡിഗ്രീ എക്സാം കേന്ദ്രങ്ങളിലും വിദ്യാർത്ഥികൾ ഒത്തു കൂടാൻ സാധ്യതയുള്ള സ്കൂൾ പരിസരം, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലും ഹാൻഡ് വാഷിംഗ് കോർണറുകൾ സ്ഥാപിക്കുമെന്ന് എസ്എഫ്ഐ ആറ്റിങ്ങൽ ഏരിയ കമ്മിറ്റി സെക്രട്ടറി അജിൻ പ്രഭയും പ്രസിഡന്റ് വിഷ്ണു രാജും പ്രസ്താവനയിൽ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!