പോത്തൻകോട്: പോത്തൻകോട് പോലീസ് സ്റ്റേഷന് സമീപം കഴിഞ്ഞ ദിവസം രാത്രി അമിത വേഗതയിൽ വന്ന ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞു. രാത്രിയായതിനെ തുടർന്ന് ആരും അറിഞ്ഞില്ല. രാവിലെ അതിന് അടുത്തായി ജോലിക്ക് എത്തിയ നാട്ടുകാർ ബൈക്ക് കിടക്കുന്ന കണ്ട് നോക്കിയപ്പോൾ ആളും ഉണ്ടായിരിന്നു. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയും പോലീസ് സ്ഥലത്ത് എത്തി ഷിബു എന്ന ആളെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.
