തിരുവനന്തപുരം:മ്യൂസിയം ഗേറ്റിനുസമീപം നിർത്തിയിരുന്ന സ്കൂട്ടറിൽനിന്ന് പഴ്സും മൊബൈലും മോഷ്ടിച്ചയാളെ പോലീസ് പിടികൂടി. പാലോട് സ്വദേശി സനേഷ് ഗോപി(38)യാണ് പിടിയിലായത്. രാവിലെ മ്യൂസിയം വളപ്പിൽ നടക്കാൻ വന്നയാളുടെ സ്കൂട്ടറിൽ നിന്നാണ് ഇയാൾ പഴ്സും മൊബൈലും മോഷ്ടിച്ചത്.