Search
Close this search box.

ചിറയിൻകീഴിൽ ജനമൈത്രി പൊലീസിന്റെ വ്യത്യസ്ത ബോധവൽക്കരണം.

eiLFA3P17049_compress72

ചിറയിൻകീഴ് : വിദേശത്തു നിന്നും അവധിക്ക് നാട്ടിലെത്തിയ ശേഷം സർക്കാരിൻറെ ആരോഗ്യ നിർദേശങ്ങൾ അവഗണിച്ചു കറങ്ങിനടക്കുന്നവരെയും ആരോഗ്യപ്രവർത്തകരുടെയും മറ്റും നിർദ്ദേശങ്ങൾ പാലിക്കാതെ കറങ്ങിനടക്കുന്നവരെയും പൊതുനിരത്തുകളിൽ അനാവശ്യമായി കൂടി നിൽക്കുന്നവരെയും ബോധവൽക്കരിക്കുക്കുന്നതിനും കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും നിർദ്ദേശങ്ങൾ പാലിക്കണം എന്ന് ജനങ്ങളെ അറിയിക്കുന്നതിന് വേണ്ടിയും രണ്ടു പ്രത്യേക ഉച്ചഭാഷിണി സ്ക്വാഡുകൾ ഉപയോഗിച്ച് പ്രചരണം ശക്തമാക്കി.

സർക്കിൾ ഇൻസ്പെക്ടറായ സജീഷ്. എച്ച്.എൽ, സബ്ഇൻസ്പെക്ടർ വി.എസ് വിനീഷ് എന്നിവരുടെ നേതൃത്വത്തിൽ ചിറയിൻകീഴ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്ഥലങ്ങളിൽ ഉച്ചഭാഷിണിയിലൂടെ ജനങ്ങളെ ബോധവൽക്കരണം നടത്തി. ജനമൈത്രി ബീറ്റ് ഓഫീസർ സുരേഷ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ എന്നിവർ പങ്കെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!