കിഴുവിലം : കിഴുവിലം ഗ്രാമപഞ്ചായത്തിന്റെയും മാമം കാട്ടുംപുറം പ്രദേശത്തെ പൊതു പ്രവർത്തകരുടെയും നേതൃത്വത്തിൽ ആറ്റിങ്ങൽ പട്ടണത്തിൽ ജോലി നോക്കി വരുന്ന പോലീസ് ഓഫീസർമാർക്കും, പോലീസ് സേന അംഗങ്ങൾക്കും ദൃശ്യ മാധ്യമ പ്രവർത്തകർക്കും പൊതു നിരത്തിൽ ജീവിതം മുന്നോട്ടു കൊണ്ട് പോകുന്ന മനുഷ്യ ജീവനുകൾക്കും ഇളനീരും നിത്യോപയോഗ സാധനങ്ങളും നൽകി.
കിഴുവിലം ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ. എസ് ശ്രീകണ്ഠനും, ഗ്രാമ പഞ്ചായത്ത് അംഗം ബി. എസ്. ബിജുകുമാറും ചേർന്ന് ആറ്റിങ്ങൽ ഡി. വൈ. എസ്. പി വി.ബേബിക്ക് ഇളനീർ നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. കൊറോണ എന്ന മഹാമാരിയുടെ വ്യാപനം കേരളത്തിൽ ഉണ്ടായതു മുതൽ കിഴുവിലം ഗ്രാമ പഞ്ചായത്ത് വിവിധ അസോസിയേഷനുകളുമായി കൈകോർത്തു നിരവധി പദ്ധതികളാണ് തുടർച്ചയായി നടപ്പിലാക്കി വരുന്നതു. തുടർ നാളുകളിൽ വിവിധ കൂട്ടായ്‌മകളുമായി കൈകോർത്തു കൊണ്ട് നൂറു പേർക്കുള്ള ആഹാരങ്ങൾ പൊതിയായി ആറ്റിങ്ങൽ പോലീസിനെ ഏൽപ്പിക്കുവാനും ആസൂത്രണം ചെയ്‌തിട്ടുണ്ട്.
ചടങ്ങിൽ ആറ്റിങ്ങൽ എസ്.എച്ച്.ഒ വി.വി ദിപിൻ , എസ്.ഐ സനോജ്, പോലീസ് അസോസിയേഷൻ ജില്ലാ ട്രെഷറർ വിനു,സേനാ അംഗങ്ങൾ, കേരള ടുഡേ ദീപു ആറ്റിങ്ങൽ , എ.സി.വി പ്രൊഡ്യൂസർ ഷിബു, ഹൃദയപൂർവം ഷിജു, വിസ്മയ ബിനീഷ്, പൊതു പ്രവർത്തകരായ പി.ജി. പ്രദീപ്, കെ ഗോപകുമാർ, ദേവരാജൻ, അഭിമന്യു എന്നിവർ പങ്കെടുത്തു.