ആലംകോട് : അമിതവേഗതയിൽ വന്ന കാർ വീട്ടിലേക്ക് ഇടിച്ചുകയറി. ഇന്ന് വൈകുന്നേരം 6:40നു ആറ്റിങ്ങൽ ആലംകോട് കാവുനടയിലാണ് സംഭവം. ആറ്റിങ്ങൽ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കാറിൽ മൂന്ന് പേരുണ്ടായിരുന്നു. ഹൃദ്രോഗിയെയും കൊണ്ട് ആറ്റിങ്ങലിൽ നിന്ന് കിളിമാനൂർ ഭാഗത്തേക്ക് പോകുമ്പോഴാണ് അപകടം. വീടിന്റെ ഗേറ്റും തകർത്ത് വീട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ആർക്കും ഗുരുതര പരിക്കില്ല. കാർ യാത്രക്കാർ നഷ്ടപരിഹാരം നൽകാമെന്ന് അറിയിച്ചതിനെ തുടർന്ന് കേസ് നടപടികൾ ഉണ്ടായിട്ടില്ല.
