പ്രശസ്ത നാടകനടൻ വർക്കല ജോയിയുടെ നിര്യാണത്തിൽ ഇപ്റ്റ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. നാടക നടൻ എന്ന നിലയിലും സംവിധായകൻ എന്ന നിലയിലും കേരളത്തിലെ ജനകീയ നാടക പ്രസ്ഥാനത്തിന് വലിയ സംഭാവനയാണദ്ദേഹം നൽകിയത്.കലാകാരൻ എന്ന നിലയിൽ സമൂഹവുമായി ഉറ്റബന്ധം അദ്ദേഹം പുലർത്തി. സി.പി.ഐ പ്രതിനിധിയായി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായ അദ്ദേഹം നാടകത്തെ സാമൂഹത്തിന്റെ ഭാഗമായി കണ്ടു. ഭാര്യ പ്രശസ്ത നടി സിസിലി, മകനും നാടകനടനുമായ വിമൽ ജോയി എന്നിവരടങ്ങുന്ന കലാ കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്.നടനും സാമൂഹ്യ പ്രവർത്തകനുമായ ഈ കലാകാരന്റെ വേർപാടിൽ ഇപ്റ്റ അദ്ദേഹത്തിന്റെ കുടുംബാഗങ്ങളോടും, സഹപ്രവർത്തകരോടും അഗാധ ദുഃഖം രേഖപ്പെടുത്തുന്നതായി ജില്ലാ പ്രസിഡന്റ് ഇ.വേലായുധൻ, സെക്രട്ടറി രാധാകൃഷ്ണൻ കുന്നുംപുറം എന്നിവർ അറിയിച്ചു
