Search
Close this search box.

ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ ക്യാന്റീനിൽ കുപ്പിവെള്ളത്തിനു അമിത വില ഈടാക്കിയതിനെതിരെ നടപടി

eiRH55286997_compress29

ചിറയിൻകീഴ് : ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ കുടുംബശ്രീ കാന്റീനിൽ നിന്ന് കുപ്പിവെള്ളത്തിന് അമിത വില ഈടാക്കുന്നുവെന്ന പരാതിയെ തുടർന്ന് സപ്ലൈ ഓഫിസറുടെ നേതൃത്വത്തിൽ പരിശോധന നടത്തി നടപടി സ്വീകരിച്ചു. കുപ്പിവെള്ളത്തിന് പതിനഞ്ചും ഇരുപതും രൂപയാണ് ഈടാക്കുന്നത്. സപ്ലൈ ഓഫിസറും സംഘവും സ്ഥലത്തെത്തി കുപ്പിവെള്ളത്തിന് 13 രൂപ മാത്രമേ വാങ്ങാൻ പാടുള്ളൂ എന്ന നിർദ്ദേശം നൽകി. മാത്രമല്ല ക്യാന്റീനിന് മുൻപിൽ ബോർഡും സ്ഥാപിക്കണമെന്ന് അറിയിച്ചു.

കുപ്പിവെള്ളത്തിന് അമിതവില ഈടാക്കിയതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കൂടാതെ ക്യാന്റീനിൽ വില്പനയ്ക്ക് വെച്ചിട്ടുള്ള വസ്തുക്കളുടെ വിലവിവര പട്ടിക ഉടൻ പ്രദർശിപ്പിക്കണമെന്ന് മുന്നറിയിപ്പും നൽകി. പരിശോധനയിൽ താലൂക്ക് സപ്ലൈ ഓഫിസർ ബി.ആർ ഷാജി,റേഷനിങ് ഇൻസ്‌പെക്ടർമാരായ സുലൈമാൻ, മനുജ തുടങ്ങിയവർ പങ്കെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!