തിരുവനന്തപുരം ജില്ലയിലെ തന്നെ ഏറ്റവും വലിയ കോളനികളിലൊന്നായ നൈനാംകോണം കോളനിയിൽ യൂത്ത്കോൺഗ്രസ്സ് വർക്കല അസ്സംബ്ലി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അണുനശീകരണ പ്രവർത്തനങ്ങളും ആളുകൾക്ക് വ്യക്തി ശുചിത്വ സംബന്ധിയായുള്ള ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു. കോളനിയിലെ ആൾക്കാർ കൂട്ടമായി എത്തിച്ചേരുന്ന പാൽ സൊസൈറ്റി, പട്ടാളംമുക്ക് മീൻ ചന്ത, അംഗൻവാടി, കിണറിന്റെ പരിസരം, പൊതുടാപ്പിന്റെ ഇടങ്ങൾ, ചെറിയ കച്ചവട സ്ഥാപനങ്ങൾ, ഓടകൾ എന്നിവിടങ്ങളിൽ അണുനശീകരണ സാമഗ്രികൾ ഉപയോഗിച്ച് അണുനശീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. അതിനു ശേഷം പ്രധാനപ്പെട്ട പോയിന്റുകളിലെല്ലാം ആളുകൾക്ക് വ്യക്തിശുചിത്വം പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞു മനസ്സിലാക്കി കൊടുക്കുകയും അതിനുള്ള വഴികൾ കാണിച്ചു കൊടുക്കുകയും ചെയ്തു.
യൂത്ത് കോണ്‍ഗ്രസ് അസ്സംബ്ലി പ്രസിഡന്റ് ജിഹാദ് കല്ലമ്പലം വാർഡ് മെമ്പർ ആസിഫ് കടയിൽ നേതൃത്വം നൽകി. യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളായ മിഥുൻ, വിഷ്ണു, ജാഫർ, ആദിൽ, അസ്ലം, തൗഫീക്ക് തുടങ്ങിയവർ പങ്കാളികളായി..
