Search
Close this search box.

വെഞ്ഞാറമൂട്ടിൽ ബേക്കറി കുത്തിത്തുറന്ന് മോഷണം..

eiBLZ7R48612

വെഞ്ഞാറമൂട്: തൈക്കാട് സമന്വയ നഗറിൽ ബേക്കറി കുത്തിത്തുറന്ന് സാധനങ്ങൾ മോഷ്ടിച്ചു. തൈക്കാട് ലക്ഷ്മി ഭവനിൽ ദിനേശിന്റെ ഉടമസ്ഥതയിലുള്ള മഹാലക്ഷ്മി ബേക്കറിയിലാണ് മോഷണം നടന്നത്.

ഷട്ടറിന്റെ പൂട്ട് പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് കടയിലെ ഭക്ഷ്യോത്‌പന്നങ്ങളും ബേക്കറി സാധനങ്ങളും മോഷ്ടിച്ചു. രാവിലെ അതുവഴി വന്നയാളാണ് കടയുടെ ഷട്ടർ ഉയർന്നിരിക്കുന്ന വിവരം കടയുടമയെ അറിയിച്ചത്. കടയുടമ വന്ന് നോക്കുമ്പോഴാണ് പൂട്ട് അറത്തുമാറ്റിയനിലയിൽ കണ്ടത്. ഇരുപതിനായിരത്തോളം രൂപയുടെ സാധനം മോഷ്ടിച്ചിട്ടുണ്ട്‌. കടയുടെ സമീപത്തെ വീട്ടിലെ സി.സി.ടി.വി. പരിശോധിച്ചപ്പോൾ പുലർച്ചെ 2-ന് മുഖംമൂടി ധരിച്ച ഒരാൾ കടയുടെ സമീപത്തേക്കു നീങ്ങുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
ക്യാമറയുണ്ടെന്നു മനസ്സിലാക്കിയ മോഷ്ടാവ് സ്ക്രൂ ഡ്രൈവർ വെച്ച് ക്യാമറ ഉയർത്തുന്നതും വ്യക്തമാണ്. ക്യാമറയുടെ സ്ഥാനം മാറിയതുകൊണ്ട് തുടർന്നുള്ള ദൃശ്യങ്ങൾ വ്യക്തമല്ല. വെഞ്ഞാറമൂട് സി.ഐ. വിജയരാഘവന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി. ക്യാമറാദൃശ്യത്തിന്റെ സൂചനയനുസരിച്ച് അന്വേഷണംം നടക്കുന്നുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!