പനവൂർ : അഖിലേന്ത്യാ കിസാൻ സഭ (AIKS) പനവൂർ ലോക്കൽ കമ്മിറ്റി സമാഹരിച്ച കാർഷികോത്പ്പന്നങ്ങൾ പനവൂർ കമ്യൂണിറ്റി കിച്ചന് കൈമാറി . സിപിഐ പനവൂർ എൽസി സെക്രട്ടറി പി ഹേമചന്ദ്രൻ പഞ്ചായത്ത് പ്രസിഡന്റ് എസ്വി കിഷോറിനും സിഡിഎസ് ചെയർപേഴ്സൺ സുനിതയ്ക്കും കൈമാറി. കിസാൻ സഭ എൽസി സെക്രട്ടറി എസ്എൽ സജി, പ്രസിഡന്റ് സതീഷ് കുമാർ കമ്മറ്റി അംഗങ്ങളായ പുത്തൻകുന്ന് ബിജു, പിഎം സുനിൽ എന്നിവർ നേതൃത്വം നൽകി.
കാർഷികോത്പന്നങ്ങൾ സമാഹരിക്കുന്നതിന് മസൂദ് കുഞ്ഞ്, ഷൈൻ രാജ്, വിക്രമൻ, അഡ്വ: നാസർ എന്നിവർ നേതൃത്വം നൽകി.