നെയ്യാറ്റിൻകര : വീട്ടില്‍ ചാരായം വാറ്റിക്കൊണ്ടിരുന്ന സ്ത്രീയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. സഹായിയായിരുന്ന മകന് ഓടി രക്ഷപ്പെട്ടു. ചാരായം വാറ്റുകയായിരുന്ന പന്ത ചീലാന്തിക്കുഴിയിലെ മേരി ബേബി(60)യെയാണ് അറസ്റ്റുചെയ്തത്. ഇവരുടെ മകന് അനില്‍കുമാര്‍(40) ഓടി രക്ഷപ്പെട്ടു.വീടിന്റെ അടുക്കളയില്‍ ചാരായം വാറ്റുമ്പോഴാണ് എക്സൈസ് സംഘം റെയ്ഡിനെത്തിയത്. വാറ്റിയെടുത്ത മൂന്നുലിറ്റര്‍ ചാരായം ഇവിടെനിന്നും എക്സൈസ് ഇന്‍സ്പെക്ടര്‍ പി എല്‍ ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെടുത്തു.45 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ മേരി ബേബിയെ റിമാന്‍ഡ് ചെയ്തു. മേരി ബേബിയുടെ മകന് അനില്‍കുമാറിനായി തിരച്ചില്‍ ശക്തമാക്കിയതായി എക്സൈസ് നെയ്യാറ്റിന്‍കര സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷിബു അറിയിച്ചു
