ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ താലൂക്കാശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വേണ്ടി ഉച്ചനേരത്തെ വിശപ്പു അകറ്റാൻ കഴിഞ്ഞ 3 വർഷമായി നടപ്പിലാക്കി വരുന്ന അന്നശ്രീ പദ്ധതി പ്രകാരം ആശുപത്രിയിൽ രണ്ടാഴ്ച കൊണ്ടു ഉച്ചഭക്ഷണവും കഴിഞ്ഞ ആഴ്ച മുതൽ പ്രഭാത ഭക്ഷണവും നൽകുന്നത് ഒരു കൂട്ടം യുവാക്കളുടെ നേതൃത്വത്തിലുള്ള ഔവർ ടീം കടയ്ക്കാവൂർ എന്ന സംഘടനയാണ്. ഇന്നത്തെ ഉച്ചഭക്ഷണ വിതരണോദ്ഘാടനം കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ വി.ശശി നിർവ്വഹിച്ചു.അൻവിൻ മോഹൻ, ജയമോഹൻ,സുജീഷ് ,കിച്ചു എന്നിവരുടെ നേതൃത്വത്തിലാണ് പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും എത്തിക്കുന്നത്.
