അഴൂർ : അഴൂർ ഗവ. എച്ച്.എസ് പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ അഴൂർ പി.എച്ച്.സി(ഗാന്ധി സ്മാരകം)യിലേക്ക് നൽകിയ സാനിറ്റയിസറും മാസ്കും അഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി ഇന്ദിര, ഡോ. പത്മപ്രസാദ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.പൂർവ വിദ്യാർത്ഥി സംഘടന ഭാരവാഹികളായ വിജു. റ്റി , സഹാറ റഹിം, ബിജു കാർത്തിക,ജയകുമാർ, ജ്യോതിഷ് കുമാർ,സുനിൽകുമാർ, ഷാജു, സാനിഷ് കുമാർ എന്നിവർ പങ്കെടുത്തു.പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ആർ അനിൽ, ബി ശോഭ, ബി സുധ , ഹെൽത്ത് ഇൻസ്പെക്ടർമാരായ ബിനോയ്, ബീജാറാണി എന്നിവരും സന്നിഹിതരായിരുന്നു.
