മംഗലപുരം: മുരുക്കുംപുഴയിൽ ചാരായം വാറ്റിയ മൂന്നുപേരെ പോലീസ് പിടികൂടി. മുരുക്കുംപുഴ കടവിന് സമീപത്തെ വീട്ടിനുള്ളിൽ ചാരായം വാറ്റുകയായിരുന്നവരെയാണ് മംഗലപുരം പോലീസ് അറസ്റ്റ് ചെയ്തത്.മുരുക്കുംപുഴ സ്വദേശികളായ സേവ്യർ (61), ജിനീഷ് (29), മുരുക്കുംപുഴ തലമുക്ക് സ്വദേശി ബൈജു (49) എന്നിവരാണ് പിടിയിലായത്. മംഗലപുരം സി.ഐ. പി.ബി.വിനോദ് കുമാർ, എസ്.ഐ.മാരായ തുളസീധരൻ, സനൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
