വിതുര :വിതുര തേവിയോട് ഇടത്തറ വയലരികത്തു വീട്ടിൽ പരേതനായ ബാബുവിന്റെ സാറാമ്മയുടെ മൃതദേഹം അടക്കം ചെയ്യുന്നത്തിനായി സ്വന്തം പുരയിടം വിട്ടു നൽകി പഞ്ചായത്ത് മെമ്പർ മാതൃകയായി. കഴിഞ്ഞ ദിവസം മരണപ്പെട്ട സാറാമ്മക്ക് മൂന്ന് സെന്റ് പുരയിടമാണുള്ളത്. വീട് കഴിഞ്ഞാൽ മൃതദേഹം അടക്കം നടത്തുവാൻ സ്ഥലം തീരെ കുറവാണ്. പെന്തസ് കോസ്ത് വിഭാഗക്കാരായതിനാൽ വൈദ്യുതി ശ്മശാനത്തി ലും കൊണ്ടു പോകാൻ സാധിക്കില്ല. ബന്ധുക്കളോട് സംസാരിച്ചെങ്കിലും ആരും മൃതദേഹം മറവു ചെയ്യാനുള്ള പുരയിടം വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല. തുടർന്ന് വിതുര പഞ്ചായത്ത് മെമ്പറും, കളീക്കൽ ജനനി ആർട്സ് ആൻഡ് സ്പോർട്സ് പ്രസിഡണ്ടും, കോൺഗ്രസ് നേതാവുമായ ജി.ഡി ഷിബുരാജ് പ്രശ്നത്തിൽ ബന്ധപ്പെടുകയും മൃതദേഹം അടക്കം ചെയ്യുന്നതിനായിസ്വന്തം പുരയിടം വിട്ടു കൊടുക്കുകയും ചെയ്തത്. കുഞ്ഞുമോൻ അമ്പിളി എന്നിവരാണ് സാറാമ്മയുടെ മക്കൾ. മരുമക്കൾ ഷിബു ഷീജ.
