Search
Close this search box.

ഞാവൽ പഴം തേടി പുതിയ അതിഥിയെത്തി

ei2NAAC51350_compress78

കൊറോണ ലോക്ഡൗൺ കാലത്ത് വേറിട്ട അതിഥികളാൽ നിറയുകയാണ് മണമ്പൂർ സദനത്തിൽ വിദ്യാലയ പരിസരം. പല തരംചെടികളും വിവിധതരം ഫലവൃക്ഷങ്ങളും നട്ടുവളർത്തുന്നതിനായി ഇവിടെ പ്രത്യേകം സ്ഥലം ഒരുക്കിയിരിക്കുന്നു. ഇവിടെ ഏറ്റവും ഒടുവിലെത്തിയ അതിഥി ഞാവൽ പഴം തേടിവന്ന കുരങ്ങന്നാണ്. സ്കൂളിനോട് ചേർന്ന വിശാലമായ പറമ്പിലാണ് നിരവധി ഔഷധസസ്യങ്ങളടക്കം നട്ടുവളർത്തുന്നത്. ഇരുപത്തി അഞ്ചാളം പഴവർഗ്ഗങ്ങൾ ഇവിടെ വളരുന്നു. ചക്ക, മാങ്ങ എന്നീ നാടൻ കായ്ഫലങ്ങൾക്കു പുറമേ ജാമ്പയ്ക്ക, ആപ്പിൾജാബ, ചെറിപ്പഴങ്ങൾ, നെല്ലിക്ക, കശുമാങ്ങ, അത്തി, സാഹിത്യ നെല്ലിക്ക, സപ്പോർട്ട, ഞാവൽപ്പഴം, പപ്പായ എന്നിവയാണവയിൽ ചിലത്. ദേവതാരു,ചന്ദനം, പപ്പടമരം, വല്ലഭം, ബദാം എന്നീ മരങ്ങളും പത്ത് തരം മുളകും ഇവിടെയുണ്ട്.ഫലവൃക്ഷങ്ങളുടെ സമൃദ്ധി കണ്ട് കുരങ്ങൻമാരും അണ്ണാറക്കണ്ണൻമാരും ഇടക്കൊക്കെ ഇവിടെ വിരുന്നിനെത്തുന്നു.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിശബ്ദമായ പരിസരത്ത് സന്ദർശകനായി ഒരു കുരങ്ങനാണുള്ളത്. പഴുത്തു നിറഞ്ഞ ഞാവൽ പഴം കഴിച്ച് ഇവിടെ ചുറ്റി നടക്കുകയാണവൻ. തികച്ചും ശാന്തനായും ഭയമില്ലാതെയുമാണ് ഇക്കുറി കുരങ്ങന്റെ പെരുമാറ്റമെന്ന് വിദ്യാലയ മേധാവി ദിലീപ് നാരായണൻ പറയുന്നു.മുൻകാലങ്ങളിൽ വളരെ വേഗം ഇവ അപ്രത്യക്ഷമാകുമെങ്കിലും ഇക്കുറി അങ്ങിനെയല്ല എന്നാണദ്ദേഹം പറയുന്നത്.

സ്ഥിരതാമസക്കാരായി ഒട്ടേറെ കിളികളും ഇവിടെയുണ്ട്. അവയുടെ കിളിക്കൂടുകൾ പലയിടത്തും കാണാം. ഇടക്ക്മയിൽ വിരുന്നിനെത്തുന്ന ഇവിടെ കിളികൾക്കായി എന്നും ഭക്ഷണവും വെള്ളവും പ്രകൃതിയോട് ചേർത്ത് ഒരുക്കിയിട്ടുണ്ട്. വേനൽക്കാലത്ത് കുളിക്കുവാൻ പാകത്തിൽ മൺപാത്രങ്ങളിൽ വാട്ടർ ടാങ്കുകളും നിർമ്മിച്ചിട്ടുണ്ട്.
ദേശാടനകിളികളും മയിലുകളും ഇവിടെ ഇടക്കിടെ വന്നു പോകുന്നു. ഓലഞ്ഞാലി,ഉപ്പൻ ,പരുന്ത് എന്നിവയും ഇവിടെ സ്ഥിരവാസക്കാരാണ്. സ്കൂൾ വിദ്യാഭ്യാസകാലത്തു തന്നെ കുട്ടികൾ പ്രകൃതിയെ അടുത്തറിയുക എന്ന ലക്ഷ്യത്തോടെയാണിവ നട്ടുവളർത്തുന്നതെന്ന് ദിലീപ് നാരായണൻ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!