ബാംഗ്ലൂരിൽ ഇന്റീരിയർ ഡിസൈനരമാരായ കണിയാപുരം സ്വദേശികൾ റാഷിദ് , ജവാദ്, അംജദ് റഹ്മാൻ , നിഷാദ് എന്നിവരാണ് വെൽഫെയർ പാർട്ടി സംഘടിപ്പിക്കുന്ന ‘സമര ഭവനത്തിന്’ ഐക്യദാർഡ്യം സംഘടിപ്പിച്ചത്. തങ്ങളുടെ താമസസ്ഥലത്ത് നിന്ന് കൊണ്ട് ലോക്ഡൗൺ നിബന്ധനകൾ പാലിച്ച് പ്ലക്കാർഡുകൾ ഉയർത്തി കൊണ്ടാണ് ഇവർ മാതൃകയായത്. കേന്ദ്രസർക്കാർ പ്രവാസികൾക്കു വേണ്ടി ഉചിതമായ നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് കരുതുന്നതായും തങ്ങളുടെ എളിയ ശ്രമം അധികാരികളുടെ മുന്നിലെത്തട്ടെ എന്ന് പ്രത്യാശിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.
