Search
Close this search box.

കിളിമാനൂരിൽ സാമൂഹ്യ വിരുദ്ധർ പൊതുശ്മശാനത്തിന്റെ പുകക്കുഴൽ തകർത്തു.

eiW2GLZ5835_compress19

കിളിമാനൂർ: കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ള കാനാറ ‘സമത്വ തീരം’ പൊതുശ്മശാനത്തിന്റെ പുകക്കുഴലിന്റെ അടിവശത്തുള്ള വാതിൽ സാമൂഹിക വിരുദ്ധർ തകർത്തു. ഇവിടെ ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനം പതിവാകുന്നു. രണ്ട് ദിവസം മുമ്പ് ഗ്യാസ് കണക്ഷന് വേണ്ടി സ്ഥാപിച്ചിരുന്ന പൈപ്പിന്റെ സുരക്ഷാ കവചം അറുത്ത് മാറ്റാൻ ശ്രമിച്ചിരുന്നു. കൂടാതെ ശ്മശാനം പ്രവർത്തനം തുടങ്ങുന്നതിന് മുമ്പും പല രീതിയിലുള്ള കേടുപാടുകൾ വരുത്തിയിരുന്നു. ബ്ലോക്ക് പഞ്ചായത്തിന്റെയും ഏഴ് പഞ്ചായത്തുകളുടെയും ശ്രമഫലമായി നിർമ്മിച്ച് പ്രവർത്തനം ആരംഭിച്ചിട്ട് ഒരു വർഷമേ ആയിട്ടുള്ളൂ.

ഇവിടെ സ്ഥിര ജീവനക്കാരോ നിരീക്ഷണ കാമറകളോ ഇല്ലത്തതും സാമൂഹിക വിരുദ്ധർക്ക് അവസരമൊരുക്കുന്നു. പുകക്കുഴലിന്റെ വാതിൽ തകർത്ത സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!