കൊവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹോദരിമാരുടെ സഹായം. സ്കോളർഷിപ്പ് ലഭിച്ച 1000 രൂപ ഒൻപതാം ക്ലാസുകാരി കെസിയയും കുടുക്കയിൽ സൂക്ഷിച്ച 1000 രൂപ കെസിയയുടെ അനുജത്തി കരിസ്മയുമാണ് നൽകിയത്. വിളപ്പിൽശാല അമ്പിളി നിവാസിൽ ശിവൻകുട്ടി, മഞ്ജുഷ ദമ്പതികളുടെ മക്കളാണ് ഇരുവരും. കെസിയ മഹിളാമന്ദിരം സ്കൂളിലും കരിസ്മ ഫേൺ ഹിൽ സ്കൂളിലുമാണ് പഠിക്കുന്നത്. നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിളപ്പിൽ രാധാകൃഷ്ണൻ തുക വീട്ടിലെത്തി ഏറ്റുവാങ്ങി ദുരിതാശ്വാസ നിധിയിൽ അടച്ചു. വിളപ്പിൽ പഞ്ചായത്ത് പ്രസിഡന്റ് അനിൽകുമാർ,സതീഷ് കുമാർ എന്നിവർ സന്നിഹിതരായിരുന്നു.
