ആറ്റിങ്ങൽ : മൂന്നര മാസം പ്രായമായ ആൺകുട്ടിയെയും മാനസിക വിഭ്രാന്തിയുള്ള യുവതിയായ മാതാവിനെയും നഗരസഭ ചെയർമാൻ എം.പ്രദീപ് ഇടപെട്ട് ചൈൽഡ് ലൈൻ വെൽഫെയർ കമ്മിറ്റിക്ക് കൈമാറി.
യുവതി കുട്ടിയെയും കൊണ്ട് അലഞ്ഞു തിരിഞ്ഞ് നടക്കുയും കുട്ടിയെ ഉപദ്രവിക്കുന്നതും പതിവായിരുന്നു. വൃദ്ധയായ മാതാവോ പോലീസോ നാട്ടുകാരോ പറഞ്ഞാൽ ഇവർ അനുസരിക്കാറില്ലായിരുന്നു.
തുടർന്നാണ് ചെയർമാൻ ചൈൽഡ് ലൈൻ പ്രവർത്തകരുമായി ബന്ധപ്പെട്ടത്. ഒരു മണിക്കൂറിനുള്ളിൽ സ്ഥലത്തെത്തിയ ചൈൽഡ് ലൈൻ പ്രവർത്തകർ മാതാവിന്റെ സമ്മതത്തോടെ കുട്ടിയേയും അമ്മയെയും കൂട്ടിക്കൊണ്ടു പോകുകയായിരുന്നു.
വൈസ്ചെയർപേഴ്സൺ ആർ.എസ് രേഖ കൗൺസിലർ മിനി എന്നിവരും ഒപ്പമുണ്ടായിരുന്നു.
നഗരസഭയുടെ ഇടപെടൽ
ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനും വഴിയാധാരമാകുമായിരുന്ന ഒരു യുവതിക്ക് സംരക്ഷണം നൽകാനും കഴിഞ്ഞു.