പോത്തൻകോട്:കോവിഡ് 19 ഡ്യൂട്ടി മായി ബദ്ധപ്പെട്ട് പോത്തൻകോട് എസ്, ബി, ഐ ബാങ്കിൽ ക്യൂ നിയന്ത്രിച്ച് സാമൂഹ്യ അകലം പാലിച്ച് വിടുന്നതിനായി പോത്തൻകോട് പോലീസ് സ്റ്റേഷനിൽ നിന്നും നിയമിച്ച ഹോംഗാർഡ് ബാബുവിനെ ഇരുപത്തിനാലാം തീയതി രാവിലെ 10:45 ന് കയ്യേറ്റം ചെയ്യുകയും അന്വേഷിക്കാനായി ചെന്ന പോലീസിനെ ചീത്തവിളിക്കുകയും ചെയ്ത കേസിലെ പ്രതിയായ മണക്കാട് മേടമുക്ക് മംഗ്ലാവിൽ ഹൗസിൽ നിന്നും അയിരുപ്പാറ ഫാർമേഴ്സ് ബാങ്കിന് സമീപം റാഫാമൻസിലിൽ അഭിജിത്ത് (24)നെ പോത്തൻകോട് എസ് ബി ഐക്ക് സമീപം വെച്ച് പോത്തൻകോട് പോലീസ് ഇൻസ്പെക്ടർ ഗോപിയുടെ നിർദ്ദേശപ്രകാരം പോത്തൻകോട് പോലീസ് സബ് ഇൻസ്പെക്ടർ അജീഷ് വി.എസ് ന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമായ എസ്.ഐ രവീന്ദ്രൻ.കെ സി പി ഒ മാരായ രാജേഷ്, ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്ത് ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാൾക്ക് ഇതിനുപുറമേ ഫോർട്ട് പോലീസ് സ്റ്റേഷനിലും വഞ്ചിയൂർ പോലീസ് സ്റ്റേഷനിലും തിരുവനന്തപുരം റെയിൽവേ പോലീസ് എങ്കിലും കേസ് ഉണ്ട്.
