പുളിമാത്ത് : പുളിമാത്ത് പഞ്ചായത്തിലെ മാമൂട്ടിൽ മിന്നലേറ്റ് മരം പിളർന്നു.മാമൂട്, കൈരളിയിൽ വിജയകുമാറിന്റെ വീടിനു സമീപത്തെ ഉയരമുള്ള അക്കേഷ്യ മരത്തിന്റെ പകുതിയോളം മിന്നലിൽ ഒടിഞ്ഞുവീണു. മരം രണ്ടായി പിളരുകയും ചെയ്തു. ഇടിയുടെ ആഘാതത്തിൽ മരത്തിന്റെ പട്ട അടർന്നുപോയി. കൂടാതെ തൊട്ടടുത്ത വീടുകളിലെ ഇലക്ട്രോണിക് ഉപകരണങ്ങളും നശിച്ചു.
